KOYILANDY DIARY

The Perfect News Portal

ഗുരു ചേമഞ്ചേരിയുടെ ഓർമ്മയിൽ പ്രതിഭാ സംഗമം 

ഗുരു ചേമഞ്ചേരിയുടെ ഓർമ്മയിൽ പ്രതിഭാ സംഗമം. കൊയിലാണ്ടി: മണ്‍മറഞ്ഞ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരിയുടെ ഓർമ്മയിൽ ചേലിയ കഥകളി വിദ്യാലയം സംഘടിപ്പിച്ച പ്രതിഭാ സംഗമം ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2 ജേതാവ് മാസ്റ്റർ ശ്രീനന്ദ് വിനോദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുമായി സ്നേഹ സംവാദം നടത്തി.
കേരളത്തിലെ പ്രശസ്തനായ കഥകളി ചുട്ടി കലാകാരൻ നാട്യശില്പി കലാനിലയം പത്മനാഭനെ വേദിയിൽ ആദരിച്ചു. ഒപ്പം സ്കൂൾ കലോത്സവങ്ങൾ, കായിക മേളകൾ, മറ്റു പരിപാടികൾ എന്നിവയിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.
സുനിൽ തിരുവങ്ങൂർ, കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ. വി. സദാനന്ദൻ, സെക്രട്ടറി സന്തോഷ് സദ്ഗമയ, കെ. കെ. ശങ്കരൻ, കെ. വി. സുഭാഷ്, കലാനിലയം പത്മനാഭൻ, പി. ടി. എ. പ്രസിഡണ്ട്  കെ. പി. ബിജു എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വേദിയെ സന്തോഷ ഭരിതമാക്കിക്കൊണ്ട് കരോക്കെ ഗാനമേളയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളായ 26 വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും നടന്നു.