KOYILANDY DIARY

The Perfect News Portal

കെ.എം.സി.ഇ.യു ധർണ നടത്തി

കെ.എം.സി.ഇ.യു ധർണ നടത്തി. അവകാശ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ ഓഫീസിനു മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡണ്ട് എം. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് ജിഷാന്ത്. ആർ അധ്യക്ഷത വഹിച്ചു. കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം ബാബു. ഇ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പങ്കജാക്ഷൻ സ്വാഗതവും കുന്നോത്ത് സുരേന്ദ്രൻ നന്ദിയും പറഞ്ഞു.