KOYILANDY DIARY

The Perfect News Portal

ചാത്തോത്ത് തലച്ചില്ലോൻ ക്ഷേത്ര താലപ്പൊലി മഹോത്സവം

കൊയിലാണ്ടി: കുറുവങ്ങാട് ചാത്തോത്ത് തലച്ചില്ലോൻ ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. വ്യാഴാഴ്ച രാവിലെ തന്ത്രി മേപ്പാടില്ലത്ത് സുബ്രഹ്മണ്യത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു ചടങ്ങുകൾ. കൊടിയേറ്റത്തിന് ശേഷം അന്നദാനം നടന്നു. വൈകീട്ട് ദീപാരാധനക്ക് ശേഷം താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, തലച്ചില്ലോൻ വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, ഗുളികൻ്റെ വെള്ളാട്ട് എന്നിവയും തിറകളും നടന്നു.