KOYILANDY DIARY.COM

The Perfect News Portal

പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ 2 മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ 2 മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ച് ഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും.

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വര്‍ധിപ്പിച്ചു നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കാവും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക.

വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്. ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. കഴിഞ്ഞ അധ്യയന വര്‍ഷം അനുവദിച്ച 81 ബാച്ചുകളും നിലനിർത്താനാണ് തീരുമാനം. 4,17,864 ലക്ഷം കുട്ടികളാണ് എസ്.എസ്.എല്‍.സി ജയിച്ചത്.

സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍ നിന്ന് 75000 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ അപേക്ഷിക്കും. പ്ലസ് വണ്‍, ഐ.ടിഎ, പോളിടെക്ക്നിക്ക് ഉള്‍പ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്.

Share news
error: Content is protected !!