KOYILANDY DIARY

The Perfect News Portal

നേപ്പാളില്‍ വിമാനാപകടം:13 മൃതദേഹങ്ങൾ കണ്ടെടുത്തു

കാഡ്‌മണ്ഠു: നേപ്പാളില്‍ വിമാനാപകടം. 13 മൃതദേഹങ്ങൾ കണ്ടെടുത്തു.. 72 സീറ്റുള്ള യാത്രാ വിമാനമാണ് റണ്‍വേയില്‍ തകര്‍ന്നു വീണുത്. പൊഖ്‌റ വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. വിമാനത്താവളം അടിച്ചിട്ട് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യേതി എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്.

68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.കാഠ്മണ്ഡുവില്‍ നിന്ന് പൊഖ്‌റ യിലേക്ക് പോകുകയായിരുന്ന വിമാനമാണ് തകര്‍ന്നുവീണത്. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.