KOYILANDY DIARY

The Perfect News Portal

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ശക്തൻകുളങ്ങര ക്ഷേത്ര സ്വാന്തന സമിതിയുടെയും, ജൂനിയർ ചേമ്പർ കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തിൽ മലബാർ മെഡിക്കൽ കോളജ് ഉള്ള്യേരിയുടെയും, ആഞ്ജനേഴ ദന്തൽ കോളജിൻ്റ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു: നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ക്യാമ്പ് ഉൽഘാടനം ചെയ്തു.
അഡ്വ. ജി. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ ടി.പി. ശൈലജ, വി. രമേശൻ, കെ. നന്ദനൻ, ലിൻസി മരക്കാട്ട് പുറത്ത്, റഷീദ്, എം.പി. രാമചന്ദ്രൻ, കെ. സുജിത്ത്, ഡോ. അഫ്താഫ്, അഡ്വ. പി.കെ. സുഭാഷ് എന്നിവർ സംസാരിച്ചു.