KOYILANDY DIARY

The Perfect News Portal

വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: അമ്മേ ദേവീ ശരണം വിളികളോടെ വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി ചിത്രൻ്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം 22ന് ഉൽസവം സമാപിക്കും. ജനുവരി 16 ന് രാവിലെ 8ന് ശീവേലി എഴുന്നള്ളിപ്പ്, രാത്രി ദേവീ ഗാനവും നൃത്തവും, 7.30ന്. മിനി കമ്മട്ടേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം,

  • 17ന് ചൊവ്വാഴ്ച രാവിലെ ശീവേലി, രാത്രി 7 മണി ദേവീ ഗാനവും നൃത്തവും, 7.30 സുധീർ മാസ്റ്റർ മാങ്കുഴിയുടെ ആദ്ധ്യാത്മിക പ്രഭാഷണം
  • ജനുവരി 18ന്. രാവിലെ 8ന് ശീവേലി.രാത്രി. 7 മണി ദേവീ ഗാനവും നൃത്തവും, 8 മണി മെഗാ തിരുവാതിര,
  • ജനു. 19ന്. രാവിലെ ശീവേലി, രാത്രി .7 മണി. ദേവീ ഗാനവും നൃത്തവും, 8 മണി, കെ.പി. നിധിൻ്റെ തായമ്പക അരങ്ങേറ്റം. 9.30 ന് നൃത്തനൃത്യങ്ങൾ,
  • ജനുവരി 20ന്. ചെറിയ വിളക്ക്, രാവിലെ ശീവേലി, വൈകീട്ട് 4 മണി പട്ടി. മേള ത്തോടെ ശീവേലി രാത്രി .7 മണി ദേവി ഗാനവും നൃത്തവും,
Advertisements

  • 21 ന് വലിയ വിളക്ക്. രാവിലെയും, വൈകീട്ട് 5 നും, ശീവേലി. രാത്രി 7 മണി. ദേവീഗാനവും നൃത്തവും, 8 മണി പ്രണവ് പി. മാരാരുടെ തായമ്പക 10 മണി ഗാനമേള, രാത്രി ഒരു മണി. പഞ്ചാരിമേളത്തോടെയുള്ള നാന്തകം. എഴുന്നള്ളിപ്പ്.
  • 22 ന് ഞായർ താലപ്പൊലി വൈകീട്ട് 3 മണി.ദേവി ഗാനവും നൃത്തവും, രാത്രി ഏഴുകുടിക്കൽ അറയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി എഴുന്നള്ളിപ്പ് രാത്രി 1 മണി.ഗുരുതി തർപ്പണത്തോടെ ഉൽസവം സമാപിക്കും.