KOYILANDY DIARY

The Perfect News Portal

പി കെ ഫിറോസ് അറസ്റ്റിൽ: രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

പി കെ ഫിറോസിൻ്റെ അറസ്റ്റ്: രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം: യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്‌റ്റ് ചെയ്ത സംഭവത്തിൽ രാഷി്ട്രീയലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീ​ഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായതിലാണ് അറസ്‌റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം പാളയത്തുവെച്ചാണ് ഫിറോസിനെ അറസ്‌റ്റ് ചെയ്‌തത്. കേസിൽ 28 പേർ നിലവിൽ റിമാൻഡിലാണ്.

യൂത്ത് ലീഗ് സമരത്തെ സർക്കാർ കൈകാര്യം ചെയ്‌ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രകടമാകുന്നത്. സാധാരണ സമരങ്ങളിൽ മാത്രം കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്.

അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സേവ് കേരള മാര്‍ച്ചിനെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്. ശേഷം മുപ്പതോളം മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരെ ജയിലിലടക്കുകയും ചെയ്തു. അവര്‍ക്കെതിരെയെല്ലാം ഇല്ലാക്കഥകള്‍ ഉണ്ടാക്കിയാണ് കേസെടുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി.

Advertisements