KOYILANDY DIARY

The Perfect News Portal

തൃക്കാർത്തിക ദിനത്തിൽ പിഷാരികാവ് ഭക്തജന സമിതി പ്രസാദ വിതരണം നടത്തി

തൃക്കാർത്തിക ദിനത്തിൽ പിഷാരികാവ് ഭക്തജന സമിതി പ്രസാദ വിതരണം നടത്തി കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് പിഷാരികാവ് ഭക്തജന സമിതി ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങൾക്ക് പ്രസാദ വിതരണം നടത്തി. മുൻ മേൽശാന്തി എൻ.പി. നാരായണൻ മൂസത് കാർമ്മികത്വം വഹിച്ചു.
Advertisements
ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ, ജനറൽ സെക്രട്ടറി ശിവദാസൻ പനച്ചിക്കുന്ന്, എ. ശ്രീകുമാരൻ നായർ, പത്താലത്ത് ബാലൻ നായർ, ടി.ടി. നാരായണൻ, സുനിൽ എടക്കണ്ടി, ജയാനന്ദൻ പ്രാടിച്ചിവീട്ടിൽ, രാജീവൻ മടത്തിൽ, മുരളി കൊണ്ടക്കാട്ടിൽ, ദാമോദരൻ കുറ്റിയത്ത്, പി.കെ. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.