KOYILANDY DIARY

The Perfect News Portal

ഗുജറാത്തിൽ ബിജെപി തുടർഭരണത്തിലേക്ക്; ഹിമാചലിൽ കോൺഗ്രസിന് നേരിയ ലീഡ്

ന്യൂഡൽഹി: ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ 153 സീറ്റുകളിൽ ലീഡുയർത്തി ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്. തുടർച്ചയായി 7-ാം തവണയും ബിജെപി അധികാരത്തിലേറും. കോൺഗ്രസ് 20 സീറ്റിലേക്ക് ചുരുങ്ങി. 6 സീറ്റിൽ മാത്രമാണ് ആം ആദ്മി മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ 3 സീറ്റിലും മുന്നിലാണ്.

വേട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ഹിമാചല്‍പ്രദേശില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. ഇഞ്ചോടിഞ്ഞ് മത്സരം നടക്കന്ന ഹിമാചലില്‍ ബിജെപി കോണ്‍ഗ്രസിന് തൊട്ടുപിന്നിലുണ്ട്. 39 സീറ്റിൽ കോൺഗ്രസും 26 സീറ്റിൽ ബിജെപിയും 3 ഇടത്ത് മറ്റുള്ളവരും  ലീഡ് ചെയ്യുന്നു.

Advertisements