KOYILANDY DIARY.COM

The Perfect News Portal

ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ചുരത്തിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. താമരശ്ശേരി: ചുരത്തിലെ ആറ്, ഏഴ് വളവുകൾക്കിടയിൽ ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ വലിയ താഴ്ചയിലുള്ള ഭാഗത്തേക്ക് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം.

ഹൽവ വ്യാപാരവുമായി ബന്ധപ്പെട്ട് വയനാട്ടിൽ പോയി മടങ്ങി വരികയായിരുന്ന പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശികളായ രണ്ടു പേരാണ് വാനിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ ഈങ്ങാപ്പുഴ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Share news
error: Content is protected !!