KOYILANDY DIARY

The Perfect News Portal

നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്‌തുത ജനം തിരിച്ചറിയും; കെ കെ ശൈലജ

നുണ പ്രചാരണങ്ങളെ അതിജീവിച്ച് യഥാർത്ഥ വസ്‌തുത ജനം തിരിച്ചറിയുമെന്ന് വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. നുണ പ്രചാരണങ്ങൾക്ക് ജനം മറുപടി പറയും. രാഷ്ട്രീയത്തിന്റെ മര്യാദകൾ ലംഖിച്ചുകൊണ്ട് മുഖ്യമന്ത്രിയെപ്പോലും കോൺഗ്രസ് അധിക്ഷേപിക്കുന്നു. ജനങ്ങൾക്ക് വേണ്ടി കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി ഡൽഹിയിൽ സമരത്തിന് പോയപ്പോൾ കോൺഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു അവർ അത് നിഷേധിച്ചു.

Advertisements

 

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നുണക്ക് സമ്മാനമുണ്ടെങ്കിൽ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. ഇലക്ടറൽ ബോണ്ട്‌ സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ. അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.