KOYILANDY DIARY.COM

The Perfect News Portal

ബിരിയാണിയില്‍ പഴുതാര, കൊച്ചിയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു.

ബിരിയാണിയില്‍ പഴുതാര, കൊച്ചിയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. കൊച്ചി: മട്ടാഞ്ചേരി കായിയാസ് ഹോട്ടലില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ തൃശ്ശൂര്‍ സ്വദേശികൾക്കാണ് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി സംഭവം സ്ഥിരീകരിച്ചു.

ഹോട്ടലിൻ്റെ അടുക്കളയില്‍ നടത്തിയ പരിശോധനയില്‍ എലികളെയും എലിക്കാഷ്ഠവും കണ്ടെത്തി. ഹോട്ടലിലെ വൃത്തിഹീനമായ സാഹചര്യങ്ങളും ഗുണനിലവാരമില്ലാത്ത ഭക്ഷണവും കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു.

Share news
error: Content is protected !!