KOYILANDY DIARY

The Perfect News Portal

വി കെയർ ചേമഞ്ചേരിയുടെ ഈത്തപഴ ചാലഞ്ചില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും പങ്കാളിയായി

ചേമഞ്ചേരി : കണ്ണൻ കടവ് വി കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുടെ ധന സമാഹരണത്തിനായി ആരംഭിച്ച ഈത്തപ്പഴ ചലഞ്ചില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് പി ബാബുരാജ് പങ്കാളിയായി. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് മുഹസിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജീവാനന്ദൻ മാസ്റ്റർ. ബിന്ദു സോമൻ. അംഗങ്ങളായ ഷീബ ശ്രീധരൻ, ബിന്ദു മഠത്തിൽ, കെ ടി എം കോയ, ഇകെ  ജൂബീഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ വീ കെയർ ജനറൽ കൺവീനർ എംപി. മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു.
കിടപ്പിലായ രോഗികള്‍ക്ക് ഹോം കെയർ സേവനം ലഭ്യമാക്കി വരുന്നു. രോഗികൾക്ക് മെഡിക്കൽ ഉപകരങ്ങള്‍ സൗജന്യമായി നൽകുന്നു. പുതുതായി സൈക്യാട്രീ ഹോം കെയർ സർവീസും, കൗൺസിലിങ്ങും, വയോജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പും നടത്തും