KOYILANDY DIARY

The Perfect News Portal

പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് 26ന് കൊടിയേറും

പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് 26ന് കൊടിയേറും.  രാവിലെ 8 മണിക്ക് ഭക്തിനിഭരമായ അന്തരീക്ഷത്തിൽ ചടങ്ങുകൾ നടക്കും. ഉത്സവം ഫിബ്രവരി 26ന് ഞയറാഴ്ച ആരംഭിച്ച് മാർച്ച്  2 ന് അവസാനിക്കും.
  • ഫിബ്രവരി 26 – ഞായർ പാട്ടുത്സവം – രാവിലെ വിശേഷാൽ പൂജകൾ – 8 മണി – കോടിയേറ്റം, 11 മണി ഉച്ചപ്പാട്, വൈകീട്ട് ദീപാരാധന, 7-30 കളംപാട്ട്, 9 മണി പുറത്ത് എഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക – 
  • ഫിബ്രവരി 27 –  തിങ്കളാഴ്ച – രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് ദീപാരാധന, മെഗാ തിരുവാതിര, 8 മണിക്ക് – കണ്ണൂർ സംഘചേതനയുടെ വിൽ കലാമേള ശ്രീ മുത്തപ്പൻ 
  • ഫ്രിബ്രവരി 28 – ചൊവ്വാഴ്ച രാവിലെ വിശേഷാൽ പൂജകൾ. 10 മണി. എടുപ്പ് വെപ്പ്, 11 മണിക്ക് അരങ്ങോല വരവ്, ഉച്ചയ്ക് 3 മണി മലകളി, വൈകീട്ട് 6 മണിക്ക് പന്തലായിനി അമ്പലത്തിൻ്റെ പടിഞ്ഞാറെ നടയിൽ നിന്നും – താലപ്പൊലി എഴുന്നള്ളിപ്പോടെ ഭഗവതി തിറ കാളിയമ്പത്ത് കേത്രസന്നിധിയിൽ എത്തും, തുടർന്ന് കരിങ്കാളി തീറ, ഗുരുക്കന്മാരുടെ തിറ, പുലർചെ – 3 മണിക്ക് ചാന്ത് തിറ
  • മാർച്ച് – 1 ബുധനാഴ്ച രാവിലെ 9-30ന് മുണ്ഡ്യന് കൊടുക്കൽ. വൈകീട്ട് 7 മണി ശാക്തേയ പൂജ
  • മാർച്ച് – 2ന് കരിങ്കാളി ഗുരിതയോടെ ഉത്സവം സമാപിക്കും