KOYILANDY DIARY

The Perfect News Portal

ദുരിതാശ്വാസ നിധി തട്ടിപ്പ്‌; വ്യാജ അപേക്ഷയിൽ ഒപ്പിട്ടവരിൽ അടൂർ പ്രകാശും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്‌ പണം തട്ടിയെടുക്കാൻ സമർപ്പിച്ച അപേക്ഷകൾ ശുപാർശചെയ്‌ത്‌ ഒപ്പിട്ടത്‌ കോൺഗ്രസ്‌ നേതാവും എംപിയും മുൻ മന്ത്രിയുമായ അടൂർ പ്രകാശ്‌. ചിറയിൻകീഴിലെ ഏജന്റായ കോൺഗ്രസ്‌ പ്രവർത്തകൻ ബ്രീസ്‌ലാൽ വഴി നൽകിയ വ്യാജ അപേക്ഷകളിലാണ്‌ അടൂർ പ്രകാശ്‌ ഒപ്പിട്ടത്‌. ചിറയിൻകീഴ്‌ താലൂക്ക്‌ ഓഫീസിൽ പരിശോധന തുടരുകയാണ്‌.

ആറ്റിങ്ങൽ ലോക്‌സഭാമണ്ഡലത്തിലെ ചിറയിൻകീഴ്‌ അഞ്ചുതെങ്ങിൽനിന്നുള്ള 16 വ്യാജ അപേക്ഷയിൽ ഫണ്ട്‌ അനുവദിച്ചതായി വിജിലൻസ്‌ കണ്ടെത്തിയിരുന്നു. നിരവധി അപേക്ഷകളിൽ ഒപ്പിട്ടതിനാൽ  അടൂർ പ്രകാശിന്‌ അബദ്ധംപറ്റിയതല്ലെന്നും വ്യക്തം. അപേക്ഷകളോടൊപ്പമുള്ള മെഡിക്കൽ രേഖകളും വ്യാജമാണ്‌. കരൾ രോഗത്തിന്‌ ചികിത്സിക്കുന്നയാൾക്ക്‌ ഹൃദയരോഗത്തിന്റെ സർട്ടിഫിക്കറ്റ്‌ സമർപ്പിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ ഉദ്യോഗസ്ഥർക്കും സംശയങ്ങളുണ്ട്‌.

Advertisements

വ്യാജ അപേക്ഷകൾ കൈകാര്യംചെയ്യാൻ ബ്രീസ്‌ലാലിന്റെ അടുത്ത ബന്ധു ഉൾപ്പെട്ട സംഘം സെക്രട്ടറിയറ്റിൽ പ്രവർത്തിക്കുന്നതായും വിവരമുണ്ട്‌. അപേക്ഷകളിലാകട്ടെ ബ്രീസ്‌ലാലിന്റെ ഫോൺ നമ്പരാണ്‌. അതിനാൽ അപേക്ഷാ സ്റ്റാറ്റസ്‌, എത്ര തുക അനുവദിച്ചു എന്നതടക്കം വിശദാംശങ്ങൾ വെബ്‌സൈറ്റിൽനിന്ന്‌ ഇയാൾക്ക്‌ അറിയാനാകും. തുക അനുവദിച്ചാൽ അപേക്ഷകനെ കണ്ട്‌ തന്റെ സ്വാധീനത്തിലാണ്‌ പണം അനുവദിച്ചതെന്ന്‌ പറഞ്ഞ്‌ പകുതിയോളം തുക കമീഷനായി തട്ടും.

Advertisements