KOYILANDY DIARY

The Perfect News Portal

പി.ടി. തോമസ് അനുസ്മരണ സമ്മേളനം

രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉന്നത ചിന്തകൾ ബലികഴിച്ച് വിധേയരും, അടിമകളുമാ കേണ്ടവരല്ല പുതു തലമുറയെന്നും സി.വി. ബാലകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പി.ടി. തോമസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisements
ആദർശ ശുദ്ധിയും, ഉറച്ച നിലപാടുകളും ഉയർത്തിപ്പിടിച്ച പി.ടി. തോമസിനെ പിന്തുടരാൻ പുതു തലമുറക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.വി. സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി.
വി.ടി. സുരേന്ദ്രൻ, നടേരി ഭാസ്കരൻ, കെ.പി.വിനോദ് കുമാർ, മനോജ് പയറ്റുവളപ്പിൽ, കെ.അബ്ദുൾ ഷുക്കൂർ, സി. ഗോപിനാഥ്, അജയ് ബോസ്, ശശിധരൻ. വി.കെ. എന്നിവർ സംസാരിച്ചു.