KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തായമ്പക അരങ്ങേറ്റം നടന്നു.
  • 23ന് അത്താലൂർ ശിവൻ പാലക്കാടിൻ്റെ തായമ്പക,
  • 24 ന് ശശികുമാർ പാലക്കലിൻ്റെ ആധ്യാത്മിക പ്രഭാഷണം, അഷ്ബിൻ ഷിബു അവതരിപ്പിക്കുന്ന തായമ്പക, അയ്യപ്പന് കോമരത്തോടു കൂടിയ വിളക്ക്,
  • 25 ന്  ആർ.ആർ.ആദർശ്, ആർ.ആർ.ശ്രീഹരി എന്നിവരുടെ ഇരട്ടതായമ്പക, കലാസന്ധ്യ (തിരുവാതിരക്കളി, നാടൻപാട്ട്, നാടകം),
Advertisements
  • 26 ന് ട്രസ്റ്റി ബോർഡിലെ മുതിർന്ന അംഗങ്ങളെയും വാദ്യകലാകാരന്മാരെയും ആദരിക്കൽ, ഉജ്ജയിനി കലാക്ഷേത്ര വിദ്യാർത്ഥികളുടെ പാഞ്ചാരിമേള അരങ്ങേറ്റം, പാണ്ടിമേളത്തോടെയുള്ള പള്ളിവേട്ട,
  • 27 ന് ഉത്സവത്തിൻ്റെ അവസാന ദിവസം കുളിച്ചാറാട്ടിന് ശേഷം ആറാട്ട് സദ്യ എന്നിവ നടക്കും.