KOYILANDY DIARY

The Perfect News Portal

വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

പന്തലായനി ജി.എച്ച്.എസ്.സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് (‘പാസ് വേഡ് 2022-23’)  സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി രാവിലെ മുതൽ  വൈകുന്നേരം വരെ നടന്ന ക്യാമ്പിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
Advertisements
പ്രിൻസിപ്പാൽ എ പി പ്രബീത് അധ്യക്ഷത വഹിച്ചു. നസീറ യൂനസ് പദ്ധതി വിശദീകരണം നടത്തി. പിടി എ പ്രസിഡണ്ട് സുരേഷ് ബാബു എ കെ ആശംസകൾ അർപ്പിച്ച പരിപാടിയിൽ കുഞ്ഞുമോൾ വി (കരിയർ ഗൈഡ്) സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് കെ കെ നന്ദിയും പറഞ്ഞു.