KOYILANDY DIARY

The Perfect News Portal

പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ താലൂക്ക് ആശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ഭാഗമായി പാലിയേറ്റീവ് ദിനാചരണ സന്ദേശ റാലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ  കെ.പി. സുധ പരിപാടി ഉദ്ഘാടനം ചെയ്തു. സന്ദേശ റാലി വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില അധ്യക്ഷത വഹിച്ചു. ഡോ. സന്ധ്യ കുറുപ്പ് പാലിയേറ്റീവ് ദിനാചരണ  സന്ദേശവും ബോധവൽക്കരണ ക്ലാസും നൽകി.
നഗരസഭ കൗൺസിലർ എ. അസീസ്, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. ഷിജു, ഇ. കെ. അജിത്, കെ.എ.ഇന്ദിര, കൗൺസിലർ പി. രത്നവല്ലി, ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ്, പി.ആർ.ഒ.ജ യ പ്രവീൺ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ്  സന്ദേശദിന റാലിയിൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ചാർജ് അധ്യാപകർ, നഴ്സിംഗ് സൂപ്രണ്ട്, ഫീൽഡ് തല ആരോഗ്യ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ആശാ പ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
Advertisements