KOYILANDY DIARY

The Perfect News Portal

ചരിത്രമാകും… കേരള കർഷകസംഘം കാനാൽ ശുചീകരണം ജനുവരി 26ന്

ചരിത്രമാകും.. കർഷകസംഘം ക്യാമ്പയിൽ.. 603 കിലോ മീറ്ററിൽ 50,000 പ്രവർത്തകർ ഒരേ സമയം കനാൽ ശുചീകരിക്കും.. ജനുവരി 26നാണ് കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ഇറിഗേഷൻ (കാനാൽ) നവീകരണ പ്രവർത്തനങ്ങൾക്ക് കേരള കർഷകസംഘം നേതൃത്വം കൊടുക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ മുഴുവൻ ബഹുജനങ്ങളും അണിനിരക്കണമെന്ന് കേരള കർഷകസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ അഭ്യർത്ഥിച്ചു. അമ്പതിനായിരം പേരെ ഒരേസമയം പങ്കെടുപ്പിച്ച് 603 കിലോമീറ്ററിൽ കനാൽ ശുചീകരിക്കുന്ന മെഗാ ക്യാമ്പയിനാണ് സംഘടന രൂപം കൊടുത്തിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു.
കൺവെൻഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം മഹബൂബ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം പി വിശ്വൻ മാസ്റ്റർ, സംസാരിച്ചു. ജില്ലാ സെക്രട്ടറി ജോർജ് എം തോമസ് പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.  സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി കെ.പി ചന്ദ്രി എന്നിവരും സംസാരിച്ചു.