ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
കൊയിലാണ്ടി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖൃത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്റ്റേഡിയം പരിസരത്ത് നടന്ന പരിപാടിയിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. യോഗം NCP (S) സംസ്ഥാന സിക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സി രമേശൻ അധ്യക്ഷത വഹിച്ചു.
Advertisements
ജില്ലാ സെക്രട്ടറി കെ. ടി. എം കോയ, അവിണേരി ശങ്കരൻ, കെ.കെ ശ്രീഷു, ഒ. രാഘവൻ, ചേനോത്ത് ഭാസ്കരൻ, കെ.കെ. നാരായണൻ, രവീന്ദ്രൻ, പി.വി. സജിത്ത്, എം.എ ഗംഗാധരൻ, പത്താലത്ത് ബാലൻ, പി.എം.ബി. നടേരി, ടി.എം. ശശിധരൻ, ശിവൻ എന്നിവർ സംസാരിച്ചു.