KOYILANDY DIARY

The Perfect News Portal

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു. പന്തലായനി സഹൃദയ റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും അനുമോദന സദസ്സും സംഘടിപ്പിച്ചു. ചെരിയാലതാഴ അഞ്ജലിയിൽ വെച്ച് നടന്ന പരിപാടി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു.

പ്രസിഡണ്ട് കെ.കെ. ശിവൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു പി. ലഹരിവിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ SSLC, പ്ലസ് ടു വിജയികളെയും അനുമോദിച്ചു. സെക്രട്ടറി രേഖ വി.കെ. സ്വാഗതവും രമേശൻ പി. നന്ദിയും പറഞ്ഞു.

Advertisements