KOYILANDY DIARY.COM

The Perfect News Portal

വട്ടോളി ബസാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു; 5 പേർക്ക് പരിക്ക്

 .
കോഴിക്കോട്: ബാലുശ്ശേരിക്ക് സമീപം വട്ടോളി ബസാറിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. എറണാകുളം നോർത്ത് പറവൂർ സ്വദേശി തോപ്പിൽ തോഴിതാഴെ വിഷ്ണു ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് അപകടം. നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചശേഷം മറിയുകയായിരുന്നു.
.
.
കാറിലുണ്ടായിരുന്ന മറ്റ് 5 പേർക്ക് സാരമായി പരിക്കേറ്റു. ഒരാളെ സ്വകാര്യ ആശുപത്രിയിലും 4 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ്, ഹൈവേ പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ കാർ പൂർണമായും തകർന്നു.
Share news
error: Content is protected !!