KOYILANDY DIARY.COM

The Perfect News Portal

തിരംഗയാത്ര നടത്തി

.
കൊയിലാണ്ടി: സ്വാതന്ത്ര ദിനാചരണങ്ങളുടെ ഭാഗമായി ബിജെപി ദേശീയ തലത്തിൽ നടത്തുന്ന ഹർഘർ തീരംഗ യാത്രയുടെ ഭാഗമായി ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ, വൈശാഖിന്റെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി. ജില്ലാ ജനറൽ സിക്രട്ടറി എസ് ആർ ജയ് കിഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊരയങ്ങാട് നിന്നും ആരംഭിച്ച് സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്ക് സമീപം അവസാനിച്ചു.
ബിജെപി സ്റ്റേറ്റ് സമിതി അംഗം വായനാരി വിനോദ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് പ്രവർത്തകരും പുഷ്പാർച്ചന നടത്തി. വി സി ബിനീഷ് മാസ്റ്റർ, വായനാരി വിനോദ്, അഡ്വ: വി. സത്യൻ, വി. കെ ജയൻ, ജിതേഷ് കാപ്പാട്, അതുൽ പെരുവട്ടൂർ, ദീപാ കുനിയിൽ, രവി, അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!