KOYILANDY DIARY

The Perfect News Portal

ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു

ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ബത്തേരി ചുള്ളിയോട് പൊട്ടയങ്ങൽ റാഷിദ് (25) ആണ് മരിച്ചത്. താമരശ്ശേരി ചുരത്തിലെ എട്ടാം വളവിന് താഴെയായിരുന്നു ഇന്നലെ ടിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.
ഇടിയുടെ ആഘാതത്തിൽ ഇവർ 30 അടിയോളം താഴ്ചയിലേക്കാണ് തെറിച്ചു വീണത്. റാഷിദിൻ്റെ കൂടെയുണ്ടായിരുന്ന ഷരീഫ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Advertisements