KOYILANDY DIARY

The Perfect News Portal

സർക്കാർ നല്‍കിയ ഉറപ്പ് പാലിച്ചു; മധുവിന്റെ കുടുംബത്തിന് ഒപ്പം നിന്ന് സര്‍ക്കാര്‍

സർക്കാർ നല്‍കിയ ഉറപ്പ് പാലിച്ചു; മധുവിന്റെ കുടുംബത്തിന് ഒപ്പം നിന്ന് സര്‍ക്കാര്‍.. പാലക്കാട് അട്ടപ്പാടി ചിണ്ടക്കി സ്വദേശി ആദിവാസി യുവാവ് മധു ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് കണ്ടെത്തിയ മണ്ണാര്‍ക്കാട് പ്രത്യേക കോടതി വിധി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന് കൂടിയുള്ള അംഗീകാരം. 2018 ഫെബ്രുവരി 22 നാണ് മധു കൊല്ലപ്പെടുന്നത്. കേസില്‍ ആകെ 16 പ്രതികളാണ്.

ഇതില്‍ രണ്ടുപേര്‍ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഒരാള്‍ക്കെതിരെ നിസാരകുറ്റം ചുമത്തി. ബാക്കി 13 പേര്‍ക്കെതിരെ കുറ്റം നിലനില്‍ക്കുമെന്നും പട്ടികജാതിവര്‍ഗ അതിക്രമ നിരോധന നിയമം ചുമത്തി കുറ്റക്കാരെന്ന് കണ്ട് ബുധനാഴ്ച ശിക്ഷ പറയാന്‍ മാറ്റിവെക്കുകയും ചെയ്തു. ഇവരെ സബ്ജയിലിലേക്ക് മാറ്റി. വളരെ ചുരുങ്ങിയ സമയം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്ന കേസ് എന്ന പ്രത്യേകതയും മധു കേസിനുണ്ട്.

പ്രതികള്‍ക്ക് പരാമാവധി ശിക്ഷ കിട്ടുമെന്ന് സ്‌പെഷ്യല്‍ പ്രോസികൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു. മധുവിന്റെ കുടുംബവും വിധിയില്‍ തൃപ്തരാണ്. മധു കൊല്ലപ്പെട്ട ശേഷം സംസ്ഥാന സര്‍ക്കാര്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമവും തുടര്‍ന്നു.

Advertisements