KOYILANDY DIARY

The Perfect News Portal

കൊച്ചി വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയുടെ സ്വർണം പിടികൂടി.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഒന്നേകാൽ കിലോയ്ക്കടുത്ത് സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസാണ് സ്വർണം കൊണ്ടുവന്നത്. ട്രോളി ബാഗിൽ ഒളിച്ചുകടത്താനായിരുന്നു ശ്രമം. കാസർകോട് സ്വദേശി മുഹമ്മദിനെ സംഭവത്തിൽ കസ്റ്റംസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്.

ദുബൈയിൽ നിന്നാണ് മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷം ഇയാൾ കൈവശമുണ്ടായിരുന്ന സ്വർണം ട്രോളി ബാഗിൻ്റെ കൈപ്പിടിയിൽ വെച്ച് അതിന് മുകളിൽ ബാൻഡേജ് വെച്ച് ഒട്ടിച്ചു. പിന്നീട് ടിഷ്യൂ പേപ്പർ കൊണ്ട് പൊതിഞ്ഞ ശേഷമാണ് വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചത്. കസ്റ്റംസ് ഹാളിലെത്തിയപ്പോഴും ഇയാൾ ട്രോളിയിൽ നിന്ന് കൈ മാറ്റാൻ തയ്യാറായില്ല. ഇതേ തുടർന്ന് പരിശോധിച്ചപ്പോഴാണ് സ്വർണം ഒളിപ്പിച്ചത് കണ്ടെത്തിയത്.