KOYILANDY DIARY

The Perfect News Portal

വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫീസുകൾക്ക് ഭൂമി കണ്ടെത്തി കെട്ടിടം നിർമ്മിക്കണം: കേരള എൻ ജി ഒ യൂണിയൻ

കൊയിലാണ്ടി: വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾക്ക് ഭൂമി കണ്ടെത്തി സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കണമെന്ന് കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിൽ ചേർന്ന സമ്മേളനം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ മിനി അധ്യക്ഷയായി.
ഏരിയ സെക്രട്ടറി എസ് കെ ജെയ്സി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കെ ടി വിജിത്ത് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ ബൈജു അനുശോചന പ്രമേയവും വരവ് ചെലവ് കണക്ക് ട്രഷറർ കെ രജീഷും ജോയിൻ്റ് സെക്രട്ടറി പി കെ അനിൽകുമാർ പ്രമേയങ്ങളും അവതരിപ്പിച്ചു.
Advertisements
ഭാരവാഹികളായി കെ രജീഷ് (പ്രസിഡണ്ട്), കെ ബൈജു, കെ കെ സുധീഷ് കുമാർ, വൈസ് പ്രസിഡണ്ടുമാർ, എസ് കെ ജെയ്സി (സെക്രട്ടറി), പി കെ അനിൽകുമാർ, കെ ടി വിജിത്ത് (ജോയിന്റ് സെക്രട്ടറിമാർ) ട്രഷറർ (ഇ ഷാജു) എന്നവിരെ സമ്മേളനം തെരഞ്ഞെടുത്തു.