KOYILANDY DIARY

The Perfect News Portal

ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എൻ.പി. ദിലീപിനെ ഗോവ ഗവർണ്ണർ അഡ്വ. ശ്രീധരൻ പിള്ള ആദരിച്ചു

കൊയിലാണ്ടി: ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എൻ.പി. ദിലീപിനെ ഗോവ ഗവർണ്ണർ അഡ്വ. ശ്രീധരൻ പിള്ള ആദരിച്ചു. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡുക്കേഷൻ ആന്റ് റിസർച്ച് (Aiser) നിന്ന് ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ചെങ്ങോട്ടുക്കാവ് ഏഴു കുടിക്കൽ സ്വദേശി എൻ.പി. ദിലീപിനെ ഗോവ ഗവർണ്ണർ അഡ്വ. ശ്രീധരൻ പിള്ള ഷാൾ അണിയിച്ചു ആദരിച്ചു.
ചേലിയ യു.പി.സ്കൂൾ 108-ാം വാർഷികാഘോഷ ചടങ്ങിന് ശേഷം നടന്ന പരിപാടിയിലാണ് ദിലീപിനെ ആദരിച്ചത്. ചടങ്ങിൽ ഷീബ മലയിൽ,  അഡ്വ. വി. സത്യൻ, ബാബുരാജ്, വി.ആർ. സുധീഷ്, കെ. ഗീതാനന്ദൻ, ബാബുരാജ് എന്നിവർ സംബന്ധിച്ചു.