KOYILANDY DIARY

The Perfect News Portal

പരസ്യ സ്‌നേഹപ്രകടനങ്ങള്‍ പാടില്ല, വിചിത്രമായ സര്‍ക്കുലറുമായി കോഴിക്കോട് എന്‍ഐടി

പരസ്യ സ്‌നേഹപ്രകടനങ്ങള്‍ പാടില്ല, വിചിത്രമായ സര്‍ക്കുലറുമായി കോഴിക്കോട് എന്‍ഐടി. സ്റ്റുഡൻ്റ്സ് ഡീന്‍ ഡോ. ജി. കെ. രജനീകാന്തിൻ്റേതാണ് സര്‍ക്കുലര്‍. ക്യാംപസില്‍ എവിടെയും പരസ്യമായ സ്‌നേഹപ്രകടനങ്ങള്‍ പാടില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മറ്റു വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അലോസരമുണ്ടാക്കുന്ന പെരുമാറ്റം പാടില്ല. പരസ്യമായ സ്‌നേഹപ്രകടനം വിദ്യാഭ്യാസ അന്തരീക്ഷത്തെ ബാധിക്കും. അവ സ്ഥാപനത്തിൻ്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കുലര്‍ ലംഘിക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും എന്നെല്ലാമാണ് സര്‍ക്കുലറില്‍ പറയുന്നത്.