KOYILANDY DIARY

The Perfect News Portal

സാമ്പത്തിക ബാധ്യത തീർക്കാൻ മാല മോഷണം. യുവാവ് അറസ്റ്റിൽ

സാമ്പത്തിക ബാധ്യത തീർക്കാൻ മാല മോഷണം. യുവാവ് അറസ്റ്റിൽ. കോഴിക്കോട് കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്തർ മിർഷ (30) ആണ് വിദേശത്തേക്ക് പോകുന്നതിൻ്റെ തലേ ദിവസം  അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ചക്കുംകടവ് സജീവൻകാവിനു സമീപം ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്ന കൊളത്തറ സ്വദേശിനി സരോജിനിയുടെ രണ്ടു പവൻ്റെ താലി മാല സ്കൂട്ടറിലെത്തി പിടിച്ചു പറിച്ച് ഇയാൾ കടന്നു കളയുകയായിരുന്നു.

തുടർന്ന് പന്നിയങ്കര പോലീസിൽ പരാതി നൽകി. ശനിയാഴ്ച ഏഴുമണിയോടെ കല്ലായി ഭാഗത്ത് സിക്കന്തർ മിർഷയെ സംശയാസ്പദമായി കാണുകയും തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മോഷണ വിവരം പുറത്താവുകയുമായിരുന്നു.