KOYILANDY DIARY

The Perfect News Portal

കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണം എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണം എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. റിയാദിൽ നിന്നും ബഹ്റൈൻ വഴി ഗൾഫ് എയർ വിമാനത്തിലെത്തിയ പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശിയായ ജബ്ബാർ അബ്ദുൽ റമീസ് (30) ആണ് പിടിയിലായത്. റമീസ് കൊണ്ടു വന്ന ബാഗേജ് എക്സ്റേ പരിശോധനയിൽ സംശയം തോന്നിയതിനാൽ അത് കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധന നടത്തുകയും തുടർന്ന് 902 ഗ്രാം സ്വർണം കണ്ടെത്തുകയുമായിരുന്നു.
എമർജൻസി ലൈറ്റിൻ്റെ ബാറ്ററിക്കുള്ളിൽ ഇൻസുലേഷൻ ടാപ്പുകൊണ്ടു പൊതിഞ്ഞ നിലയിലാണ് സ്വർണ്ണക്കട്ടികൾ കണ്ടെത്തിയത്. അതിവിദഗ്ദമായി മൂന്ന് പാക്കറ്റുകളായാണ് ഇത് കടത്താൻ ശ്രമിച്ചത്. ഈ എമർജൻസി ലൈറ്റ് റിയാദിലുള്ള ഒരു വ്യക്തി കൊടുത്തുവിട്ടതാണെന്ന് റമീസ്  പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരുകയാണ്. കോഴിക്കോട് എയർ കസ്റ്റംസ് ഇൻ്റലിജൻസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
Advertisements