KOYILANDY DIARY

The Perfect News Portal

ഇന്നു മുതൽ നേസൽ വാക്സീൻ; കോവിഡിനെതിരെ കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം.

ഇന്നു മുതൽ നേസൽ വാക്സീൻ; കോവിഡിനെതിരെ കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ന്യൂഡൽഹി: കോവിഡ് തരംഗം വീണ്ടും ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗ നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം.

രണ്ടു തുള്ളി മൂക്കിലൂടെ നൽകുന്ന നേസൽ വാക്സീന് കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു. കോവീഷിൽഡ്, കോവാക്സീൻ എന്നീ വാക്സീനുകളുടെ രണ്ടു ഡോസ് സ്വീകരിച്ചവർക്ക് അടിയന്തര സാഹചര്യത്തിൽ ഇത് ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്നാണ് ഡ്രഗ്സ് കൺട്രോൾ ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. വാക്സീനേഷൻ യഞ്ജത്തിൽ ഇന്നു മുതൽ നേസൽ വാക്സീനും ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിൻ പോർട്ടലിലും ഇവ കാണാൻ സാധിക്കും. രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ നേസൽ വാക്സീൻ ലഭ്യമാവുന്നതാണെന്ന് സർക്കാർ അറിയിച്ചു.