KOYILANDY DIARY

The Perfect News Portal

26 കുപ്പി വിദേശ മദ്യവുമായി നാദാപുരം സ്വദേശി എക്സൈസ് പിടിയിൽ

26 കുപ്പി വിദേശ മദ്യവുമായി നാദാപുരം സ്വദേശി എക്സൈസ് പിടിയിൽ. നരിപ്പറ്റ തിനൂർ തലപ്പിലിയത്ത് രാജീവനെ (45) യാണ് ബുധനാഴ്ച രാവിലെ നാദാപുരം പെരിങ്ങത്തൂർ സംസ്ഥാന പാതയിൽ എക്സൈസ് പ്രിവൻ്റീവ്  ഓഫീസർ എ. കെ. ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ വേറ്റുമ്മലിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയത്.

തലശ്ശേരിയിൽ നിന്ന് നാദാപുരത്തേക്ക് സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളിൽ നിന്ന് 500.ml ൻ്റെ മാഹിയിൽ മാത്രം വിൽപന അധികാരമുള്ള 26 കുപ്പി വിദേശ മദ്യമാണ് കണ്ടെത്തിയത്. നാദാപുരം വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് ഇയാൾ മദ്യ വിൽപന നടത്തിയത്. കോളനി കേന്ദ്രീകരിച്ച് വ്യാപകമായി മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാൾ എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.