KOYILANDY DIARY

The Perfect News Portal

മരളൂർ റോഡ് ഉദ്ഘാടന ദിവസം തന്നെ പൊട്ടിപ്പൊളിഞ്ഞു

കൊയിലാണ്ടി നഗരസഭ മരളൂർ റോഡ് ഉദ്ഘാടന ദിവസം തന്നെ പൊട്ടിപ്പൊളിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നഗരസഭ രണ്ടാം വാർഡിലെ നവീകരിച്ച മരളൂർ റോഡിൻ്റെ ഉദ്ഘാടനം.  പൊതു ഫണ്ടിൽ നിന്ന് 13 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരിച്ചത്. റോഡിൻ്റെ പ്രവൃത്തി നടക്കുന്ന സമയത്തു തന്നെ നിർമ്മാണത്തിൽ അപാകത ഉണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഉദ്ഘാടന ശേഷം വാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ ഇരു വശങ്ങളിൽ നിന്നായി റോഡ് പൊട്ടിപ്പൊളിയുകയായിരുന്നു.
ഉദ്ഘാടന ദിവസം തന്നെ റോഡ് തകർന്നതിനെ തുടർന്ന് പരക്കെ ആക്ഷേപമുയർന്നതോടെ ചൊവ്വാഴ്ച വൈകീട്ട് ബാക്കി വന്ന മെറ്റൽ ഉപയോഗിച്ച് റോഡിൻ്റെ ഇരു വസങ്ങളിലും കോൺക്രീറ്റ് ചെയ്യുകയായിരുന്നു. റോഡ് ശരിയാക്കാനായി കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ എൻ. ടി. രാജീവൻ പറഞ്ഞു.
Advertisements