KOYILANDY DIARY

The Perfect News Portal

ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) വിളംബര ജാഥ നടത്തി

കൊയിലാണ്ടി: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചരണാർത്ഥം ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൊയിലാണ്ടിയിൽ വിളംബര ജാഥ നടത്തി. എരിയാ പ്രസിഡണ്ട് എം. ഗോപി, സെക്രട്ടറി എ. സോമശേഖരൻ, എ. കെ. ശിവദാസ്, എ. കെ. ഹമീദ്, പി. കെ. ഗീരീഷ്, കെ. രാധാകൃഷ്ണൻ, ഗണേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഫിബ്രവരി 25ന് വൈകീട്ട് 4 മണിക്കാണ് ജാഥ കൊയിലാണ്ടി സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.