KOYILANDY DIARY

The Perfect News Portal

മുഹമ്മദ് റിയാസും സി.കെ. ശ്രീധരനും കൊയിലാണ്ടിയിൽ സംസാരിക്കുന്നുപ

മുഹമ്മദ് റിയാസും സി.കെ. ശ്രീധരനും കൊയിലാണ്ടിയിൽ സംസാരിക്കുന്നു..  സിഐടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന നവ കേരളവും തൊഴിലാളികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ 11ന് ഞായറാഴ്ച വൈകീട്ട് 3 മണിക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ.പി.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനം രാജി വെച്ച് സിപിഐ(എം)ലേക്ക് വന്ന അഡ്വ. സികെ. ശ്രീധരൻ മുഖ്യ പ്രഭാഷണം നടക്കും.

കൂടാതെ നിരവധി പ്രമുഖർ സെമിനാറിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്താണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡിസംബർ 17, 18, 19 തിയ്യതികളിലായി കോഴിക്കോട് വെച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.