KOYILANDY DIARY

The Perfect News Portal

ആലുവയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു

ആലുവയിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചു. ചെങ്ങമനാട് സ്വദേശി ഷീജ, മകൻ ഒന്നര വയസ്സുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ആലുവക്കടുത്ത് പുരിയാറിൽ ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. അപകടത്തെത്തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇരുവരും തൽക്ഷണം മരിച്ചിരുന്നു.

തുടർന്ന്  പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയാണ് മരിച്ചവർ ചെങ്ങമനാട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. ഷീജയുടെ ഭർത്താവ് അരുൺ കുമാർ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിൻ്റെ വിഷമത്തിലാവാം ഷീജ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിൻ്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.