KOYILANDY DIARY

The Perfect News Portal

ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു മൂടാടി വില്ലേജ് പ്രവർത്തനം താളം തെറ്റി

പയ്യോളി: ബി.എസ്.എൻ.എൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് മൂടാടി വില്ലേജ് ഓഫിസിലെത്തിയവർ വലഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതലാണ് നന്തി ബസാറിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിൽ ഇൻ്റർനെറ്റ് കണക്ഷൻ തടസ്സപ്പെട്ടത്.
വില്ലേജ് ഓഫീസ് അധികൃതർ ബി.എസ്.എൻ.എൽ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ബിൽ അടക്കാത്തത് കൊണ്ടാണ് കണക്ഷൻ വിച്ഛേദിച്ചതെന്നാണറിഞ്ഞത്. തുടർന്ന് താലൂക്ക് ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലും ബന്ധപ്പെട്ടപ്പോൾ ബിൽ അടച്ചതാണെന്ന മറുപടിയും മൂടാടി വില്ലേജ് ഓഫീസർക്ക് ലഭിച്ചു.
ജില്ലയിലെ വില്ലേജ് ഓഫിസുകളിലേക്കുള്ള ഇൻ്റർനെറ്റ് കണക്ഷൻ്റെ ബിൽ മുൻകൂറായി ഒരു വർഷത്തേ ക്ക് അടച്ചതാണെന്നും അതുപ്രകാരം 2023 മാർച്ച് വരെ അടച്ച ബില്ലിന് കാലാവധിയുണ്ടെന്നും റവന്യൂ വകുപ്പിൻ്റെ ഐ.ടി സെൽ വിഭാഗം അറിയിച്ചു.
ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടതോടെ ഓഫീസിൽ രാവിലെ മുതൽ നികുതിയടക്കാനും സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങിക്കാനെത്തിയവരും ഏറെ ബുദ്ധിമുട്ടി. വളരെ അത്യാവശ്യക്കാരായ ഉപഭോക്താക്കൾക്ക് മാത്രം ജീവനക്കാരുടെ മൊബൈൽ ഫോൺ വൈഫൈ ഉപയോഗിച്ച് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു നൽകി.