KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ അരീക്കൽതാഴ തോട് കരകവിഞ്ഞ് ഒഴുകി 10 ഓളം വീടുകളിൽ വെള്ളം കയറി

.
വിയ്യൂർ: അതിശക്തമായ മഴ കാരണം വിയ്യൂർ – അരീക്കൽതാഴ തോട് കരകവിഞ്ഞ്  ഒഴുകി 10 ഓളം വീടുകളിൽ വെള്ളം കയറി. തോടിന്റെ ഇരുവശവും കെട്ടാത്ത സ്ഥലത്തുള്ള സമീപവാസികളുടെ വീടുകളിലാണ് വെള്ളം കയറിയത്. കക്കുളം പാടശേഖരത്തോടു ചേർന്നുളള ഷട്ടർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്താൽ ഉയർത്തിയാണ് വെള്ളം അല്പം ഒഴിവാക്കിയത്. ഫയർ ഫോർസ് ഉദ്ദ്യോഗസ്ഥരായ അനിൽ കുമാർ, ലതീഷ് , ബിനീഷ്, സാരംഗ്, ഇന്ദ്രജിത്ത് കൗൺസിലർ അഡ്വ: പി.ടി. ഉമേന്ദ്രൻ, രജീഷ് വാഴവളപ്പിൽ, പ്രമോദ് രാരോത്ത്, ബിനു അരീക്കൽ എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!