KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റോട്ടറി സിഗ്നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു

.
കൊയിലാണ്ടി റോട്ടറി സിഗ്നേച്ചർ ക്ലബ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിലെ പുതിയ ക്ലബായ റോട്ടറി സിഗ്നേച്ചർ, റോട്ടറി ഡിസ്‌റ്റിക്ക് ഗവർണർ ഇലക്ട് ദീപക് കുമാർ കോറോത്ത് ചാർട്ടർ ചെയ്തു. ചടങ്ങിൽ വെച്ച് ചാർട്ടർ പ്രസിഡണ്ടായി കെ. കെ. ശശിയും, സിക്രട്ടറിയായി പ്രജീഷ് എൻ.ഡിയും, ട്രഷററായി സോമസുന്ദരനും ചുമതലയേറ്റു. മുൻസിപ്പൽ ചെയർമാൻ യു. കെ ചന്ദ്രൻ പുതിയ സർവീസ് പ്രൊജക്റ്റുകൾ പ്രഖ്യാപിച്ചു.
കോഴിക്കോട് സൺ റൈസ് ക്ലബാണ് പുതിയ ഈ ക്ലബ് സ്പോൺസർ ചെയ്തിരിക്കുന്നത്. സൺ റൈസ് പ്രസിഡണ്ട് അനീഷ് നായർ സ്വാഗതം പറഞ്ഞു. ക്ലബ് അഡ്വൈസർ ഇബ്രാഹിം ബാലുശ്ശേരി, ഡിഡിസി പ്രജിത്ത്, എജി ജൈജു ആർ ബാബു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുഴുവൻ റോട്ടറി ക്ലബ് അംഗങ്ങളും, കടുംബാഗങ്ങളും, ജില്ലയിലെ മറ്റ് ക്ലബ് അംഗങ്ങളും, മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്തു. കൊയിലാണ്ടി മുൻസിപ്പാലിറ്റിലെ മുഴുവൻ ഹരിതകർമ്മക്കും മറ്റു ശുചിത്വ സേനകൾക്കുമുള്ള  കാൻസർ ഡിറ്റക്ഷൻ ക്യാമ്പ് അടക്കം ഒരു വർഷത്തേക്കുള്ള നിരവധി സർവീസ് പ്രോജക്റ്റുകൾ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Share news
error: Content is protected !!