KOYILANDY DIARY

The Perfect News Portal

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റ് അയ്യപ്പന്‍കുടി സ്വദേശിയായ ശക്തിവേല്‍ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്തിവേല്‍.

രണ്ടു മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടനായോട് ഡാ കേറി പോടാ എന്ന് സ്‌കൂട്ടറിലെത്തിയ ശക്തിവേല്‍ പറയുമ്പോള്‍, കാട്ടാന കൊച്ചുകുട്ടിയെപ്പോലെ പരുങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബൈക്ക് യാത്രികര്‍ക്ക് നേരെ തിരിഞ്ഞ കാട്ടാനയെ ശക്തിവേല്‍ പിന്തിരിപ്പിക്കുന്നതിൻ്റെയും വീഡിയോയും വൈറലായിരുന്നു.


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents() #1 [internal function]: wfWAFStorageFile->saveConfig() #2 {main} thrown in /home/zyzqk2lyiano/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34