നന്തി-കടലൂർ റെയിൽവെ അടിപ്പാത അനുവദിക്കണം
.
നന്തി: കടലൂർ – കോടിക്കൽ കടലോര മേഖലകളിൽ താമസിക്കുന്ന ജനങ്ങൾക്ക് നന്തി ടൗണിൽ ബന്ധപ്പെടാൻ കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിന് അടിയന്തിര പരിഹാരം കാണുന്നതിന് നന്തി-കടലൂർ റെയിൽവെ അടിപ്പാത അനുവദിക്കണമെന്ന് കെ.എസ്.കെ.ടി.യു നന്തി മേഖല സമ്മേളനം ആവശ്യപ്പെട്ടു. കെ.വി.രാഘവൻ നഗറിൽ( സഹകരണ ബേങ്ക് ഓഡിറ്റോറിയം-നന്തി) ജില്ലാ കമ്മറ്റി അംഗം സി.എം. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സുധാകരൻ കസ്തൂരി അധ്യക്ഷനായി.


വി.കെ. രവീന്ദ്രൻ പതാക ഉയർത്തി. സിന്ധു കാട്ടിൽ രക്തസാക്ഷി പ്രമേയവും ടി.പി. പുരുഷോത്തമൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സുധാകരൻ കസ്തൂരി, സിന്ധു കാട്ടിൽ, പി.എം. ശ്രീലത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി.പി. പുരുഷോത്തമൻ, ജിതിൻ ചന്ദ്രൻ, എം.കെ. ധന്യ എന്നിവരടങ്ങിയ മിനുട്സ് കമ്മറ്റിയും സി.കെ. സുരേഷ്, കെ. രാഘവൻ എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയും, ഇന്ദിര. കെ.വി.കെ, ഭവാനി.എ.വി. എന്നിവരടങ്ങിയ രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിച്ചു. മേഖല സെക്രട്ടറി വി.കെ.രവീന്ദ്രൻ പ്രവർത്തനറിപ്പാർട്ടവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എൻ.സി. മുസ്തഫ, പ്രസിഡണ്ട് ഒ.രഘുനാഥ്, എൻ.വി. രാമകൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.


പുതിയ ഭാരവാഹികളായി സിന്ധു കാട്ടിൽ (പ്രസിഡണ്ട്), സുധാകരൻ കസ്തൂരി (സെക്രട്ടറി) ടി.പി. പുരുഷോത്തമൻ (വൈസ് പ്രസിഡണ്ട്), പി.എം. ശ്രീലത (ജോ: സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. 9 അംഗ എക്സി. കമ്മറ്റി ഉൾപ്പെടെ 21 അംഗ മേഖല കമ്മറ്റിയെയും 19 അംഗ ഏരിയ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ പി.എം. ശ്രീലത സ്വാഗതവും ടി.പി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.




