KOYILANDY DIARY

The Perfect News Portal

ശക്തമായ മഴ: ബൈപ്പാസ് ഓരങ്ങളിൽ വീടുകൾ വാസയോഗ്യമല്ലാതായതായി പരാതി

ശക്തമായ മഴ ബൈപ്പാസ് ഓരങ്ങളിൽ വീടുകൾ വാസയോഗ്യമല്ലാതായതായി പരാതി. കൊയിലാണ്ടി പന്തലായനി കുറ്റാണി മീത്തൽ സിത്താരയാണ് കൊയിലാണ്ടി തഹസിൽദാർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ബൈപ്പാസ് നിർമ്മാണത്തിൻ്റെ ഭാഗമായി മണ്ണെടുത്തതോടെയാണ് ഇന്നലെ പെയ്ത ശക്തമായ മഴയിൽ വീടിനകത്തും പരിസരത്തും കിണർ ഉൾപ്പെടെ ചളിയും വെള്ളവും കെട്ടിക്കിടക്കുകയാണ്.. ഇതോടെ വീടുകളിൽ താമസിക്കാൻ കഴിയാതെ ഇവർ സമീപത്തെ ബന്ധുവീട്ടിലേക്ക് മാറിയിരി്ക്കുകയാണ്. മാത്രമല്ല സമീപത്തെല്ലായിടത്തും ചളിയും മണ്ണും നറഞ്ഞതോടെ കാൽനട യാത്രപോലും ദുഷ്ക്കരമായിരിക്കുകയാണ്.

Advertisements

നാട്ടുകാർക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് ബൈപ്പാസ് നിർമ്മാണ കമ്പനി പ്രവൃത്തി നടത്തുന്നത്. ഇതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമാണുള്ളത്. മുമ്പ് പലതവണയും ഇതിനെതിരെ നഗരസഭയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടിരുന്നു. അടിയന്തരമായി ചെളിയും മണ്ണും മാറ്റി വീട് താമസയോഗ്യമാക്കിത്തരണമെന്ന് കുടുംബം സഹസിർദാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.