KOYILANDY DIARY

The Perfect News Portal

മൊടക്കല്ലൂർ മേഖല തെരഞ്ഞെടുപ്പ് റാലി കെ ലോഹ്യ ഉദ്ഘാടനം ചെയ്തു

മൊടക്കല്ലൂർ മേഖല തെരഞ്ഞെടുപ്പ് റാലി ആർ ജെ ഡി നേതാവ് കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത നിലനിർത്താനുള്ള പേരാട്ടത്തിൽ എൽ ഡി എഫിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് കെ. ലോഹ്യ പറഞ്ഞു. രാജ്യത്തെ ജനാധിപത്യം, മതനിരപേക്ഷത എന്നിവ നിലനിർത്താനുള്ള വലിയ പേരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്നും കോൺഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും വ്യത്യസ്ഥ ബദൽ ഉയർത്താൽ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ടെന്നും കെ. ലോഹ്യ പറഞ്ഞു.
Advertisements
മൊടക്കല്ലൂർ മേഖലാ LDF റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ടി ഗണേശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സതീശൻ മാസ്റ്റർ, ഉണ്ണികുളം സി എം സത്യൻ, ചന്ദ്രൻ പൊയിലിൽ, സി രവീന്ദ്രൻ, ടി കെ കരുണാകരൻ എന്നിവർ സംസാരിച്ചു.