KOYILANDY DIARY

The Perfect News Portal

മെസ്സി പ്രവാഹം: അർജൻ്റീന കരുത്തോടെ മുന്നോട്ട്

മെസ്സി പ്രവാഹം: അർജൻ്റീന കരുത്തോടെ മുന്നോട്ട്.. ദോഹ: ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയിൽ ഫ്രാൻസിനെതിരെ ലീഡ് ഉയർത്തി അർജന്റീന മുന്നേറുന്നു. 23-ാം മിനിറ്റിൽ ഗോൾ നേടിയും 35-ാം മിനിറ്റിൽ ഗോളിന് വഴിയൊരിക്കിയും മെസി കളം നിറഞ്ഞു.

23-ാം മിനിറ്റിൽ ലയണൽ മെസിയുടെ പെനൽറ്റിയിലൂടെയാണ് അർജന്റീന ലീഡ് ചെയ്തത്. എയ്ഞ്ചൽ ഡി മരിയയെ സ്വന്തം ബോക്‌സിനുള്ളിൽ ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ വീഴ്ത്തിയതിനായിരുന്നു പെനൽറ്റി. പോസ്റ്റിനുള്ളിലേക്ക് മെസി നൽകിയ പന്ത് അനായാസം പോസ്റ്റിലെത്തിച്ച് ഡി മറിയ രണ്ടാം ഗോൾ തന്റെ പേരിലാക്കി.