KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഒരാൾക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്

കൊയിലാണ്ടിയിൽ ഒരാൾക്ക് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനടുത്ത് തൈക്കണ്ടി മോഹനൻ (53) എന്നയാൾക്കാണ് ട്രെയിൻ തട്ടി പരിക്കേറ്റത്. തലയ്ക്കും കൈക്കും കാര്യമായ പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി 108 ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരതരമാണെന്നാണ് അറിയുന്നത്.