മാടാക്കര ഗവ: എൽപി സ്കൂളിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാൻ്റ് സമർപ്പിച്ചു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മാടാക്കര ഗവ: എൽപി സ്കൂളിൽ സ്ഥാപിച്ച ബയോഗ്യാസ് പ്ലാൻ്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരകണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രമേശൻ, റസിയ, പി.ടി.എ പ്രസിഡണ്ട് റിയാസ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശരണ്യ നന്ദിയും പറഞ്ഞു.