KOYILANDY DIARY

The Perfect News Portal

നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അധ്യാപകരേയും

അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ അധ്യാപകരേയും സമ്മാനങ്ങൾ നൽകി ആദരിച്ചു. ആദ്യ സമ്മാനം പ്രിൻസിപ്പൽ അമ്പിളി കെ കെ ഏറ്റു വാങ്ങി.ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, സ്കൂൾ ചെയർപേഴ്സൻ  മാളവിക ബാബുരാജ്, ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ ദേവപ്രിയ എം.എം , അശ്വതി ഷാജി, അമയ, സൂര്യനന്ദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അറിവിൻ്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കന്മാർക്കായി ഒരു ദിനത്തിൽ ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം മുഴുവൻ ഈ ദിനം വിനിയോഗിക്കുന്നു.